http://www.wayanadhomestay.info/
എടക്കല്‍ ശിലാ ലിഖിതങ്ങള്‍
സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ന്‍ല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കല്‍ എന്നാണ് അറിയപ്പെടുന്നത്. 189 ല്‍ ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി. ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.
1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍. എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്.
ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ് എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികള്‍ ബുദ്ധമതം വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ് എന്നാണ് കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.
No comments:
Post a Comment