http://www.wayanadhomestay.info/
വയനാട്ടിലെ മേപ്പാടി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്രമലയാണ് ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശം. സമുദ്ര നിരപ്പില്‍നിന്നും 2100 മീറ്റര്‍ ഉയരത്തിലുള്ള മലയുടെ മുകളില്‍ കയറിനിന്നാല്‍ വയനാട് ജില്ല മുഴുവന്‍ കാണാം. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. കല്‍പ്പറ്റയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രമല. ട്രക്കിങ് നടത്തുന്നവര്‍ക്ക് മലമുകളിലെത്താന്‍ ഒരുദിവസം മുഴുവന്‍ വേണ്ടിവരും. വിനോദ സഞ്ചാരികള്‍ക്ക് ഒന്നോ രണ്ടോ ദിവസം മലമുകളില്‍ താത്കാലിക ക്യാമ്പുകളില്‍ താമസിക്കാനുള്ള സൗകര്യം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കുന്നുണ്ട്. സ്ലീപ്പിങ് ബാഗുകള്‍, ക്യാന്‍വാസ് ഹട്ടുകള്‍ എന്നിവയും ഗൈഡുകളുടെ സഹായവും ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കും.
No comments:
Post a Comment