കല്പറ്റ: കുളിരുള്ള തടാകങ്ങള്‍... വേനലിലും പച്ചപ്പ മായാത്ത ഇലച്ചാര്‍ത്തുകള്‍... കുറുവാദ്വീപ് സഞ്ചാരികളുടെ മനം കവരുകയാണ്. അവധിക്കാലമായതോടെ സഞ്ചാരികളുടെ തിരക്ക്. പ്രതിദിനം ആയിരത്തോളം സഞ്ചാരികള്‍ ഈ ദ്വീപിനുള്ളിലെത്തുന്നുണ്ട്.
മുളം ചങ്ങാടത്തില്‍ മറുകര താണ്ടി ദ്വീപിനുള്ളിലെ ചെറുതടാകങ്ങളില്‍ ആര്‍ത്തുല്ലസിച്ചാണ് ഏവരുടെയും തിരിച്ചുപോക്ക്. പുറത്ത് വേനല്‍ കത്തിനില്‍ക്കുമ്പോഴും അകത്ത് വനത്തിന്റെ കുളിര്‍മ. പുഷ്പിത മരങ്ങളും ഇലപൊഴിക്കാത്ത മരങ്ങളും ഈ ദ്വീപിനെ പച്ചപുതപ്പിച്ചു നിര്‍ത്തുകയാണ്.
സൂചിപ്പാറ, മീന്‍മുട്ടി, വന്യജീവി സങ്കേതങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെ പൂക്കോട്, ബാണാസുര സാഗര്‍, കുറുവാദ്വീപ് എന്നിവയാണ് ഈ അവധിക്കാലത്ത് സഞ്ചാരികളുടെ ആശ്രയം. എടക്കല്‍ ഗുഹയിലും ആളൊഴിഞ്ഞ നേരമില്ല. ചെങ്കുത്തായ മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കെല്ലാം പൂക്കോടും ബാണാസുരസാഗറും കുറുവാദ്വിപും കാണാനാണ് ഇഷ്ടം.
നഗരതിരക്കില്‍ നിന്നും വരുന്നവര്‍ക്ക് കുറുവാദ്വീപ് അത്ഭുതലോകമാണ്. പക്ഷികളുടെയും ഔഷധ സസ്യങ്ങളുടെയും കലവറ. സ്വഭാവികമായ വനസൗന്ദര്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മാനന്തവാടി പുഴയും പനമരം പുഴയും സമ്മേളിക്കുന്ന മൂടല്‍ക്കടവില്‍ നിന്നും വഴി പിരിഞ്ഞൊഴുകുന്ന കബനിക്ക് നടുവിലാണ് കുറുവാദ്വീപ്. 900 ഏക്കറിലേക്ക് കൈകള്‍ നീട്ടുന്ന ഈ ഹരിതദ്വീപ് വര്‍ഷങ്ങള്‍ക്ക് മുമ്പേ സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ്.
വര്‍ഷത്തില്‍ ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന മലബാറിലെ ഏക ഇക്കോ വിനോദ കേന്ദ്രവും ഇതുതന്നെ.സഞ്ചാരികള്‍ക്കായുള്ള താമസമുറികളും ഡോര്‍മിറ്ററിയും ഇവിടെ സജ്ജമാണ്. മുറിക്ക് 1000 രൂപയും ഡോര്‍മിറ്ററിക്ക് 200 രൂപയുമാണ് വാടക http://www.wayanadhomestay.info/ ദ്വീപിനുള്ളിലേക്കുള്ള പ്രവേശനത്തിന് ഒരാളില്‍ നിന്ന് 50 രൂപയാണ് ഈടാക്കുന്നത്. മുളം ചങ്ങാടത്തില്‍ ദ്വീപിനുള്ളിലേക്ക് കടത്തുന്നതിനുള്ള ചാര്‍ജ് അടക്കമാണിത്. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ് ഇവിടെ വിനോദസഞ്ചാരം ഏറ്റെടുത്ത് നടത്തുന്നത്. കുറുവാദ്വീപിനുള്ളിലെ നിയന്ത്രണം വനംവകുപ്പിനാണ്. ലൈഫ് ജാക്കറ്റും മറ്റുമൊരുക്കിയ മുളം ചങ്ങാടത്തില്‍ യാത്രചെയ്യാം.

No comments:
Post a Comment