Search This Blog

ജാലകം

Total Pageviews

Wednesday, October 2, 2013

വള്ളിയൂര്‍ക്കാവ്

http://www.wayanadhomestay.info/
  ശ്രീ വള്ളിയൂര്‍ക്കാവ്  ഭഗവതി അമ്പലം സ്തിഥി  ചെയ്യുന്നത്   8  കിലോമീറ്റര്‍ അകലെയാണ് 
ആദിവാസി സമൂഹത്തിലെ ആചാര അനുഷ്ടാനങ്ങള്‍ ആയിരുന്നു ഈ ക്ഷേത്രത്തില്‍ ആദ്യ ഘട്ടത്തില്‍ 
അവലംബിച്ചിരുന്നത് ...വളരെ പഴക്കം  ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത് .വയനാട്ടിലെ ഏറ്റവും വലിയ 
ഉത്സവം നടക്കുന്നത് ഇവിടെയാകുന്നു .മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലാണ് ഇത് നടക്കുന്നത് .

തിരുനെല്ലി ക്ഷേത്രം

http://www.wayanadhomestay.info/

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെകമ്പമലകരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരിചുറ്റുവിളക്ക്,നവരാത്രിശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ പൗർണമി ദിവസങ്ങളിൽ ആണ് ബലി ഇടുക.

എടക്കല്‍

http://www.wayanadhomestay.info/

എടക്കല്‍ ശിലാ ലിഖിതങ്ങള്‍


എടക്കല്‍ ഗുഹകളിലെ ശിലാ ലിഖിതങ്ങള്‍
സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ന്‍ല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കല്‍ എന്നാണ്‌ അറിയപ്പെടുന്നത്. 189 ല്‍ ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി. ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.
1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍. എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്‌.
ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികള്‍ ബുദ്ധമതം വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.

വയനാട്

www.wayanadhomestay.info

കേരളത്തിലെ 14-ാമത്തെ ജില്ലയായി 1980-ലാണ് വയനാട് ജില്ല രൂപീകൃതമായത്. വടക്കേ വയനാട് എന്നും, തെക്കേ വയനാട് എന്നും അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് വയനാട് ജില്ലയ്ക്ക് രൂപം നല്‍കിയത്. അതുവരെ വടക്കേ വയനാട് കണ്ണൂര്‍ ജില്ലയുടെയും, തെക്കേ വയനാട് കോഴിക്കോട് ജില്ലയുടെയും ഭാഗമായിരുന്നു. വിശാലമായ നെല്‍വയലുകള്‍ നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വയനാട്. വയലുകളുടെ നാടായിരുന്നതിനാലാണ് വയനാട് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. വടക്കുഭാഗത്ത് കണ്ണൂര്‍ ജില്ല, കര്‍ണ്ണാടക സംസ്ഥാനം എന്നിവിടങ്ങള്‍ വരെയും, കിഴക്കുഭാഗത്ത് കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ വരെയും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എന്നിവിടങ്ങള്‍ വരെയും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ല വരെയും വ്യാപിച്ചുകിടക്കുന്ന വയനാട് ജില്ലയ്ക്ക് 2131 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം എന്നിങ്ങനെ 4  ബ്ളോക്കുപഞ്ചായത്തുകളാണ് വയനാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 4 ബ്ളോക്കുകളിലായി 25 ഗ്രാമപഞ്ചായത്തുകളും 49 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കല്‍പ്പറ്റ ആണ് വയനാട് ജില്ലയുടെ ആസ്ഥാനവും ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. വയനാട് ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 700 മീറ്റര്‍ ഉയരത്തില്‍ മലമടക്കുകളില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമി പ്രദേശമാണ് വയനാട് ജില്ല. കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏകജില്ലയാണ് വയനാട്. കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് കര്‍ണ്ണാടക സംസ്ഥാനത്തോട് സാമ്യമുള്ള പ്രദേശമാണിത്. ലാറ്ററേറ്റ് വിഭാഗത്തിലും, ലോമി വിഭാഗത്തിലും പെടുന്ന മണ്ണിനങ്ങളാണ് ഈ ജില്ലയില്‍ പൊതുവേ കാണപ്പെടുന്നത്. ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവ് സുധീരം പോരാടി വീണ മണ്ണാണ് വയനാട്. അദ്ദേഹവുമായി ചരിത്രബന്ധമുള്ള നിരവധി പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴശ്ശിസ്മാരകം സന്ദര്‍ശിക്കുന്നതിന് നിരവധിയാളുകള്‍ ഇവിടെയെത്തുന്നു. ഗോത്രവര്‍ഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ട സാംസ്കാരിക പശ്ചാത്തലമാണ് വയനാടിനുള്ളത്. ഇതര പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയ വിവിധ ജനവിഭാഗങ്ങളുടെ ഭാഷ, ആചാരം, സംസ്കാരം, ജീവിത രീതി എന്നിവയും അവരുടെ മതവിശ്വാസങ്ങളും വയനാടന്‍ തനിമയില്‍ കഴിഞ്ഞു പോന്ന ആദിവാസികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന ഒരു സങ്കരസംസ്കാരം ഇവിടെ ഉടലെടുത്ത് വികസിച്ചു വന്നതായി കാണാം. ഐക്യ കേരള പിറവി 1956-ല്‍ നടന്നതിനെ തുടര്‍ന്നു മലബാര്‍ ജില്ല, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളായി വിഭജിക്കപ്പെട്ടു. വടക്കേ വയനാട് കണ്ണൂരിലും, തെക്കേ വയനാട് കോഴിക്കോട് ജില്ലയിലും ഉള്‍പ്പെട്ടു. തുടര്‍ന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ വികസന ബ്ളോക്കുകള്‍ രൂപം കൊള്ളുകയും ചെയ്തു. ആദ്യകാലത്ത് വയനാട് പ്രദേശം 2 ജില്ലകളിലായി കിടന്നിരുന്നതിനാല്‍ ജില്ലയുടെ ഏകീകൃത വികസനത്തിന് സാധ്യതയില്ലായിരുന്നു. പിന്നീട് ഒരു റവന്യൂ ഡിവിഷനാക്കി 1979 വരെ പ്രവര്‍ത്തനം തുടര്‍ന്നു. 1980-ല്‍ വയനാട് ജില്ല രൂപം കൊണ്ടതോടെ പല മേഖലകളിലും ഈ പ്രദേശത്തിന്റെ പുരോഗതി ത്വരിതഗതിയിലായി. വയനാട് ജില്ല വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ താലൂക്കുകളായി വിഭജിക്കപ്പെട്ടു.

www.wayanadhomestay.info


http://www.wayanadhomestay.info/


Golden Hills Homestay is located in WAYANAD district in the northern part of Kerala. Cherukattor is a small village nestled in Wayanad, the land of tea and coffee plantations, spices, legends and folklores.
To make a booking at Golden Hills,Contact: 

Email : vg.shinoj@gmail.com

Call : +91 9895437504 or 9400335304

Valliyoorkavu Bhagavathi Temple മാനന്തവാടിയില്‍ നിന്നും പനമരത്തേക്കുള്ള പാതയില്‍ , നാലു കിലോമീറ്റര്‍ ദൂരെയായി , പാതയുടെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു.

 Valliyoorkavu Bhagavathi Temple  മാനന്തവാടിയില്‍ നിന്നും പനമരത്തേക്കുള്ള പാതയില്‍ , നാലു കിലോമീറ്റര്‍ ദൂരെയായി , പാതയുടെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു.
http://www.wayanadhomestay.info/

Wednesday, September 18, 2013

WAYANAD-an adventerous place for trucking


www.wayanadhomestay.info

I went to Wayanad a few times. During my jorney to Wayanad I found very difficulties to find the places where  I want to go. So  I want to make a blog about the tourist places & the way to get there.
മീന്മുട്ടി വെള്ളച്ചാട്ടം(Meenmutti waterfalls) is one of the best place in kerala for trucking.After Panamaram bus stand there is a  15 minute journey to get there.Now onwards there KTDC took this place and provide a few guides.They help us to get there.A group containing at most 10 people will charge rupees 300.There is about 30 minute journey to get near the waterfall.It is the most attraction of Meenmutty.